Search Athmeeya Geethangal

764. വിശ്വസത്താല്‍ ഞാന്‍ ക്രൂശില്‍ 
Lyrics : C.J.
1   വിശ്വസത്താല്‍ ഞാന്‍ ക്രൂശില്‍ പാതയില്‍
     യേശുവിന്‍റെ കൂടെ യാത്ര ചെയ്കയാം
     ശാശ്വതനാട്ടിലെന്‍ വാഗ്ദത്ത വീട്ടില്‍ ഞാന്‍
     ആശ്വാസഗീതം പാടി പോകയാം-
         
          സ്തോത്രഗീതങ്ങള്‍ പാടി മോദമായ്
          മോക്ഷയാത്ര പോകുന്നു ക്രൂശിന്‍ പാതയില്‍
          ആകുലമേറിലും ഭീരുവായ് തീരാതെ സ്വന്തവീട്ടില്‍ പോകയാം
 
2   കാരിരുള്‍ മൂടും ഘോരവേളയില്‍ കാത്തുകൊള്ളുമെന്നെ
     കര്‍ത്തന്‍ ഭദ്രമായ് ക്ഷീണിതനായ് ഞാന്‍ തീരിലും മാറാതെ
     പാണിയാല്‍ താങ്ങും നല്ല നായകന്‍-
 
3   ഭൗതിക ചിന്താഭാരമാകവേ വിട്ടു നിത്യജീവപാതേ പോകും ഞാന്‍
     ഇന്‍പമാണെങ്കിലും തുന്‍പമാണെങ്കിലും
     യേശുവില്‍ ചാരി യാത്ര ചെയ്യും ഞാന്‍-
 
4   ഈ ലോകസൗഖ്യം വേണ്ട തെല്ലുമേ വിട്ടുപോന്നതൊന്നും തേടുകില്ലമേല്‍
     ക്രിസ്തുവിന്‍ നിന്ദയെന്‍ ദിവ്യനിക്ഷേപമായ്
     എണ്ണി ഞാന്‍ സീയോന്‍ യാത്ര ചെയ്തിടും-
 
5   സ്വര്‍ലോകനാട്ടിലെത്തി ഞാനെന്‍റെ പ്രിയനൊത്തുവാഴും
    കാലമോര്‍ക്കുമ്പോള്‍ ഇന്നെഴും ദു:ഖങ്ങളല്‍പനാള്‍ മാത്രമാ-
    ണെന്നാളും പിന്നെ ഇന്‍പഭാഗ്യനാള്‍-                             

 Download pdf
33907117 Hits    |    Powered by Revival IQ