Search Athmeeya Geethangal

1158. വിശ്വാസ സംഘമേയുണര്‍ 
Lyrics : T.O.C.
രീതി: ഇതെന്തു ഭാഗ്യം
         
വിശ്വാസ സംഘമേയുണര്‍ന്നൊരുങ്ങിടാം നിരന്നിടാം
ദൈവത്തിന്‍ സര്‍വ്വായുധവര്‍ഗ്ഗമെടുത്തു കൊള്ളുവിന്‍
 
1   സ്വതന്ത്രരാം നമുക്കിഹത്തില്‍ ക്ലേശമേറുമെങ്കിലും
     അകറ്റിടും പരാപരന്‍ സന്താപമാകെ ദൂരവേ
     നമുക്കവന്‍ കരുത്തനാം സഹോദരന്‍ നാം ചാരവേ-
 
2   അലസതയകറ്റി വേഗം ദുര്‍ദ്ദിനത്തെയെതിരിടാന്‍
     സര്‍വ്വായുധമണിഞ്ഞൊരുങ്ങി നിരന്നിടാം സഗര്‍ഭ്യരേ!
     സര്‍വ്വോന്നതന്‍ സദാ നമ്മോടു കൂടെയുണ്ടു ജയം തരാന്‍
 
3   സത്യമാമരക്കെട്ടും സല്‍നീതിയെന്ന കവചവും
     അവികല പ്രശാന്തിയേകും സുവിശേഷവുമേന്തുക
     അതിന്നൊരുക്കം കാലുകള്‍ക്കു പാദരക്ഷയാക്കുക-
 
4   ദുഷ്ടനാമരാതി നമ്മില്‍ ചൊരിഞ്ഞിടും തീയമ്പുകള്‍
     കെടുത്തുവാനെടുത്തു കൊള്‍ വിശ്വാസപ്പരിച സോദരാ
     രക്ഷയാം ശിരസ്ത്രവുമാത്മാവിന്‍ വാളുമേന്തിടാം-
 
5   പ്രഗല്‍ഭരായ്, പ്രബുദ്ധരായ് സംയുക്തരായ് നിരന്നിടാം
     വിജയ പടഹധ്വനി മുഴക്കി നീങ്ങിടാം രണാങ്കണേ!
     നമുക്കു പോര്‍ നടത്തിടാം പിതാവിന്നായ് വിശ്വസ്തരേ! ധീരരേ!- 

 Download pdf
33907117 Hits    |    Powered by Revival IQ