Search Athmeeya Geethangal

684. വിശ്വാസ യാത്രയിലെന്‍ ആശ്വാ 
Lyrics : G.P.
വിശ്വാസ യാത്രയിലെന്‍ ആശ്വാസദായകനായ്
യേശുയെന്നാശ്രയമാം ലേശവും ഭയമില്ലതാല്‍
 
1   ഹൃദയം നുറുങ്ങിടുമ്പോള്‍ മനസ്സ് തകര്‍ന്നിടുമ്പോള്‍
     ആശ്വാസം തന്നിടുവാന്‍ അരികില്‍ വരുന്നവനാം-
 
2   അല്ലലിന്‍ അലകടലില്‍ താഴുകില്‍ താന്‍ മതിയാം
     കരം പിടിച്ചുയര്‍ത്തിടുവാന്‍ പരിഭ്രമമകറ്റിടുവാന്‍-
 
3   അരി തരും വിനകളിലും ഇരുള്‍ നിര വഴികളിലും
     തുണയായ് വന്നിടും താന്‍ സുഖമായ് നടത്തീടും താന്‍-
 
4   ഒരു നാളെന്‍ പ്രിയനെ നേരില്‍ ഞാന്‍ കണ്ടിടുമേ
     തീരും സന്താപമെല്ലാം ചേരും ഞാന്‍ തന്നരികില്‍

 Download pdf
33907469 Hits    |    Powered by Revival IQ