Search Athmeeya Geethangal

691. വിശ്വാസ നായകനേശുവെന്‍ 
Lyrics : T.C.V.
വിശ്വാസ നായകനേശുവെന്‍
വിശ്വാസ യാത്രയിലാശ്രയം (2)
 
1   ഭാരം പ്രയാസങ്ങളേറിയാലും ഭാരപ്പെടാനില്ല കര്‍ത്താവുണ്ട്
     ഭാരങ്ങളെല്ലാം വഹിക്കുന്നോന്‍ ഭാസുരമായ് വഴി നടത്തിടും-
 
2   ആകുല ചിത്തനായ് തീര്‍ന്നിടുമ്പോള്‍ ആവശ്യ ഭാരത്താല്‍ നീറിടുമ്പോള്‍
     ആവലോടെ തന്‍ പാദെ വീഴില്‍ ആകുലങ്ങളാകെ തുലയ്ക്കുന്ന-
 
3   ഉള്ളം തകരുന്ന നേരത്തിലും ഉണ്ടെനിക്കാശ്വാസമായി നാഥന്‍
     ഇണ്ടലെല്ലാമകറ്റിടുന്നോന്‍ വേണ്ടതെല്ലാമായി ഉണ്ടെനിക്ക്-
 
4   മേദിനി വേദന ശോധനകള്‍ ശോഭനമാക്കുവാന്‍ ശക്തനവന്‍
     വേദനയേറ്റ വേദനാഥന്‍ വേര്‍പിരിയാതെന്‍റെ കൂടെയുണ്ട്-

 Download pdf
33907294 Hits    |    Powered by Revival IQ