Search Athmeeya Geethangal

556. വിശ്വാസ ജീവിതപ്പടകില്‍ ഞാന്‍  
Lyrics : G.P.
വിശ്വാസ ജീവിതപ്പടകില്‍ ഞാന്‍ സീയോന്‍ നഗരിയില്‍ പോകുന്നു ഞാന്‍
വിശ്വാസനായകനേശുവെ നോക്കി വിശ്രമദേശത്തു പോകുന്നു ഞാന്‍-
 
1   അലകള്‍ പടകില്‍ അടിച്ചെന്നാല്‍ അല്ലലൊരല്‍പ്പവുമില്ലെനിക്ക്
     ആഴിയുമൂഴിയും നിര്‍മ്മിച്ച നാഥന്‍ അഭയമായെന്നരികിലുണ്ട്-
 
2   നാനാ പരീക്ഷകള്‍ വേദനകള്‍ നന്നായെനിക്കിന്നുണ്ടായിടിലും
     നാഥനെയുള്ളത്തില്‍ ധ്യാനിച്ചു എന്‍ക്ഷീണം മറന്നങ്ങു പോകുന്നു ഞാന്‍
 
3   മരണനിഴലിന്‍ താഴ്വരയില്‍ ശരണമായെനിക്കേശുവുണ്ട്
     കരളലിഞ്ഞു എന്‍കൈകള്‍ പിടിച്ചു കരുതി നടത്തുമെന്നന്ത്യം വരെ-
 
4   വിണ്ണിലെന്‍ വീട്ടില്‍ ഞാന്‍ ചെന്നു ചേരും കണ്ണുനീരൊക്കെയുമന്നു തീരും
     എണ്ണിയാല്‍ തീരാത്ത തന്‍ കൃപകള്‍ വര്‍ണ്ണിച്ചു പാദത്തില്‍ വീണിടും ഞാന്‍                      

 Download pdf
33906781 Hits    |    Powered by Revival IQ