Search Athmeeya Geethangal

866. വിശ്വസിക്കാം-ആശ്രയിക്കാം എന്‍ര 
Lyrics : E.P.
വിശ്വസിക്കാം-ആശ്രയിക്കാം എന്‍രക്ഷകനെന്നും മാറാത്തവന്‍
വിശ്രമിക്കാം-ആശ്വസിക്കാം ആ സ്നേഹമാര്‍വ്വതില്‍ എന്നുമെന്നും
 
1   പാപമാം ചേറ്റില്‍ നിന്നെന്നെയേറ്റാന്‍ പാരിതില്‍ മര്‍ത്യനായ് വന്നവനാം
     ജീവനും ക്രൂശതില്‍ തന്നെന്നെ രക്ഷിച്ച പ്രിയനാം യേശുവില്‍-
 
2   ഉറ്റോരും പെറ്റോരും കൈവിട്ടാലും ഊറ്റമാം ക്ലേശങ്ങള്‍ നേരിട്ടാലും
     ഏറ്റം പ്രിയമോടെ മാറോടു ചേര്‍ത്തെന്നെ മുറ്റും സ്നേഹിപ്പോനില്‍-
 
3   വാനവും ഭൂമിയും മാറിയാലും എന്‍നാഥന്‍ ഒട്ടുമേ മാറുകില്ല
     വാനവിതാനത്തില്‍ വൈകാതെ വന്നെന്നെ തന്നോടു ചേര്‍ത്തിടും- 

 Download pdf
33907430 Hits    |    Powered by Revival IQ