1 വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനില്ക്ക പ്രിയന്
വരുവതില്‍ താമസമേറെയില്ല-തന്റെ
വാഗ്ദത്തങ്ങള്‍ പലതും നിറവേറുന്നേ-ഒരുങ്ങിടാം
2 യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍, ഭൂകമ്പം പലവ്യാധികളാല് ജനം
നശിച്ചിടുന്നു-രാജ്യം രാജ്യങ്ങളോടെതിര്‍ത്തു
തുടങ്ങിയല്ലോ-ഒരുങ്ങിടാം
3 കൊട്ടാരങ്ങള്‍ തുടങ്ങി കൊട്ടില് വരെ ജനം
കണ്ണുനീര് താഴ്വരയിലല്ലയോ- ഒരു
സ്വസ്ഥതയുമില്ല മനുഷ്യര്‍ക്കിഹെ-ഒരുങ്ങിടാം
4 ആകാശത്തിന് ശക്തി ഇളകുന്നതാല്‍ ഭൂവില്‍
എന്തു ഭവിക്കുമെന്നോര്‍ത്തുകൊണ്ട് -ജനം
പേടിച്ചു നിര്‍ജ്ജീവരായിടുന്നേ -ഒരുങ്ങിടാം
5 ബുദ്ധിമാന്മാര് പലര് വീണിടുന്നേ-ദൈവ
ശക്തി ത്യജിച്ചവരോടിടുന്നേ ലോക
മോഹങ്ങള്‍ക്കധീനരായ് തീരുന്നതാല്‍-ഒരുങ്ങിടാം
6 മേഘാരൂഢനായി വന്നിടുമെ പതിനായിരം പേരിലും
സുന്ദരന്‍ താന്‍-തന്റെ കോമളരൂപം കണ്ടാനന്ദിപ്പാന്‍ ഒരുങ്ങിടാം
7 മാലിന്യപ്പെട്ടിടാതോടിടുക മണവാളന് വരവേറ്റം അടുത്തുപോയി
മണിയറയില്‍ പോയി നാം ആശ്വസിപ്പാന്‍-ഒരുങ്ങിടാം
![](images/PDF.gif)
Download pdf