Search Athmeeya Geethangal

893. വിശുദ്ധ സീയോന്‍മല തന്നില്‍ മുദാ 
Lyrics : K.V.S
വെളി. 14:1-5,  രീതി: കര്‍ത്താവു തന്‍ ഗംഭീരനാദം
 
1   വിശുദ്ധ സീയോന്‍മല തന്നില്‍ മുദാ
     നിരന്നു നില്‍ക്കുന്നൊരു സൈന്യമിതാ
     അവര്‍ക്കു പ്രധാനി കുഞ്ഞാടു തന്നെ
    നിറഞ്ഞ സന്തോഷം..... ഉണ്ടായവര്‍ക്കു
 
2   പിതാവ് പുത്രനിവര്‍ പേരുകളെ
     സദാപി കാണാമിവര്‍ നെറ്റികള്‍മേല്‍
     പറഞ്ഞുകൂടാതുള്ള ഭാഗ്യമോര്‍ക്കില്‍
     നിറഞ്ഞ സന്തോഷം..... ഉണ്ടായവര്‍ക്കു
 
3   സുരര്‍ക്കുതകും ഫിഡില്‍ മീട്ടുകയാല്‍
     പെരും ജലത്തിന്നൊലിയെന്നവണ്ണം
     വരുന്നുണ്ടു വൈണികശബ്ദമൊന്നു
     നിറഞ്ഞ സന്തോഷം..... ഉണ്ടായവര്‍ക്കു
 
4   പ്രാചീനരും ജീവികള്‍ നാലും ചേര്‍ന്നു
     ദേവാസനത്തിന്നു മുന്‍നിന്നുകൊണ്ടു
     പാടുന്നൊരു നൂതന ഗീതമവര്‍
     വാടാത്ത സന്തോഷം..... ഉണ്ടായവര്‍ക്കു
 
5   വിശുദ്ധ കുഞ്ഞാടിന്‍റെ രക്തമൂലം
     വിലയ്ക്കു കൊള്ളപ്പെട്ടവര്‍ക്കൊഴികെ
     പഠിച്ചുകൊള്‍വാന്‍ കഴിഞ്ഞില്ല തെല്ലും
     തുടര്‍ന്നവര്‍ പാടും....ആ ദിവ്യഗീതം
 
6   എഴുപത്തു രണ്ടു രണ്ടായിരമോ
     തിരഞ്ഞെടുത്തോരിവര്‍ കന്യകമാര്‍
     അശുദ്ധരായ് തീര്‍ന്നില്ല സ്തീകള്‍ മൂലം
     അവര്‍ക്കു സന്തോഷം.....ഉണ്ടെന്നുമെന്നും-
 
7   കുഞ്ഞാടിനെയെങ്ങുമേ പിന്തുടരും
     സന്യാസികളാമിവര്‍ മന്നില്‍നിന്നു
     ഒന്നാം ഫലമായ് വരിച്ചുളളവരാ
     ണന്യായവും ഭോഷ്കും....ഇല്ലായവര്‍ക്കു
 
8   ഇല്ലില്ല കളങ്കമവര്‍ക്കു തെല്ലും
     ചൊല്ലാര്‍ന്ന മഹത്ത്വവുമുണ്ടവര്‍ക്കു
     വല്ലായ്മയശേഷവും നീങ്ങിയതാല്‍
     എല്ലാറ്റിലുമെല്ലാമോ...... ദൈവമത്രേ

 Download pdf
33907178 Hits    |    Powered by Revival IQ