Search Athmeeya Geethangal

761. വിശുദ്ധര്‍കൂട്ടം രക്ഷകന്നു ചുറ്റും 
1   വിശുദ്ധര്‍കൂട്ടം രക്ഷകന്നു ചുറ്റും നിന്നു തങ്ങള്‍ സ്നേഹരത്നം ചൂടിക്കും
     നേരം ആ മഹാസന്തോഷസമൂഹേ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
2   ദൈവം തന്‍വിശുദ്ധര്‍ കണ്ണുനീരെല്ലാം തുടയ്ക്കും അന്നാളില്‍
     എനിക്കിഷ്ടരാം ചേര്‍ക്കപ്പെട്ട വിശുദ്ധരോടുകൂടെ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
3   വീണകളെ ധരിച്ചുടന്‍ തന്‍മുമ്പില്‍ സന്തോഷപരിപൂര്‍ണ്ണരായ് ഉച്ചത്തില്‍
     തന്നെ എന്നും സ്തുതിക്കുന്നവരോടെ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
4   കുഞ്ഞാടിന്‍ രക്തത്തില്‍ കഴുകപ്പെട്ടു വെള്ളനിലയങ്കികളെ ധരിച്ചു
     മഹാശോഭിതമായുള്ള സമൂഹേ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
5   കൈയില്‍ കുരുത്തോലകളെ പിടിച്ചും മഹാരക്ഷ നമ്മുടെ ദൈവത്തിന്നും
     കൂഞ്ഞാട്ടിന്നും എന്നാര്‍ക്കും കൂട്ടരോടേ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
6   സ്തുതി മഹത്ത്വം ജ്ഞാനം ശക്തി സ്തോത്രം
     നമ്മുടെ ദേവനെന്നല്ലാ ദൂതരും
     തന്‍മുമ്പില്‍ കവിണ്ണു വീണാര്‍ക്കും കാലേ
     നിന്നെയും കാണുമോ?.... ചൊല്ലെന്‍ പ്രിയനേ!-
 
7   മരണത്തോളം നീ വിശ്വസ്തനായാല്‍
     തന്‍ ചൊല്ലോര്‍ത്തു പ്രയാസം നീ സഹിച്ചാല്‍
     കൂടെയിരുത്തും താന്‍ നിന്നെ അപ്പഴേ
    തന്‍ വാക്കിന്നും ഭംഗം ഉണ്ടോ പ്രിയനേ?-

 Download pdf
33906802 Hits    |    Powered by Revival IQ