Lyrics : P.M.J.വിശുദ്ധനാം കര്‍ത്താവേ! വിശ്വസ്തനാം കര്‍ത്താവേ!
വീണ്ടെടുത്തല്ലോ ഏഴയാമെന്നെ വീണുവണങ്ങി സ്തുതിച്ചിടുന്നേ
1 പാപമാം ചേറ്റില്നിന്നുയര്ത്തിയെന്നെ പാറയാം ക്രിസ്തുവില്‍
നിറുത്തിയല്ലോ പാടുവാനായ് പുതിയ പാട്ടു തന്നു
പാടിസ്തുതിക്കുമെന്നായുസ്സെല്ലാം-
2 ആദരിക്കേണ്ടവരവഗണിച്ചാല് അനുഗ്രഹിച്ചിടുന്നനുദിനവും
ആനന്ദിപ്പിക്കുന്നു ആശ്വസിപ്പിക്കുന്നു
ആയിരം മനുഷ്യരില്‍ നല്ലവനായ്
3 പര്‍വ്വതങ്ങളും കുന്നുകളും പാരിതില്നിന്നു മാറിയാലും
പരിശുദ്ധനുടെ വന്‍ദയയാല്‍ പാരിലനുദിനം പാര്‍ത്തിടുന്നു
4 വാനവും ഭൂമിയും സര്‍വ്വസ്വവും ഊനമില്ലാതെ ചമച്ചവനേ!
മാനവരക്ഷകാ! മാന്യമഹോന്നതാ!
മാനവും മഹത്ത്വവും നിനക്കാമ്മേന്
![](images/PDF.gif)
Download pdf