Search Athmeeya Geethangal

575. ആനന്ദം ആനന്ദം ആനന്ദമേ ആരും 
Lyrics : G.K
   
രീതി: അക്കരെയ്ക്കു യാത്ര ചെയ്യും
 
1   ആനന്ദം ആനന്ദം ആനന്ദമേ ആരും തരാത്ത സമാധാനമേ
     അരുമ നാഥന്‍ എന്‍റെ അരികിലുണ്ടേ
     അതുമതി അടിയനീ മരുയാത്രയില്‍-
 
2   തന്നരികില്‍ എന്നും മോദമുണ്ട് ആനന്ദത്തിന്‍ പരിപൂര്‍ണ്ണതയും
     മാന്‍ അരുവി തിരഞ്ഞിടുന്നപോല്‍ ഞാനവന്‍ സന്നിധി കാംക്ഷിക്കുന്നു
 
3   നല്ലവന്‍ താനെന്ന് രുചിച്ചറിഞ്ഞാല്‍ ഇല്ലൊരു ഭാരവുമീയുലകില്‍
     തന്‍ചുമലില്‍ എല്ലാം വച്ചിടും ഞാന്‍ താന്‍ ചുമടാകെ വഹിച്ചിടുവാന്‍
 
4   അന്ത്യം വരെ എന്നെ കൈവെടിയാതന്തികേ നിന്നിടാമെന്നു ചൊന്ന
     തന്‍തിരു മാറിടമെന്നഭയം എന്തിനെനിക്കിനീ ലോകഭയം

 Download pdf
33906996 Hits    |    Powered by Revival IQ