Search Athmeeya Geethangal

662. വിണ്‍മഹിമ വെടിഞ്ഞു മണ്‍മ 
Lyrics : M.T.G.
       
രീതി: തുംഗപ്രതാപമാര്‍ന്ന
 
1   വിണ്‍മഹിമ വെടിഞ്ഞു മണ്‍മയനായ മനു-
     നന്ദനനായിവന്ന ചിന്മയാ നിന്മഹിമ
     അനുദിനം മനസ്സില്‍ നിനച്ചടി വണങ്ങിടുന്നേന്‍-
 
2   മൃത്യു വരിച്ചു ക്രശില്‍ മൃത്യുവിനെ ജയിച്ചു
     മര്‍ത്യര്‍ക്കു നല്‍കി നിത്യജീവന്‍ കൃപാനിധേ നീ        
     നമിച്ചിടുന്നടിയാന്‍ തവ പാദതളിര്‍ ശരണം-
3   പാപമറിഞ്ഞിടാത്ത പാവനനായ നാഥന്‍
     പാപമാക്കി സ്വയമാക്കാല്‍വറി ക്രൂശിലേറി
     നിണം ചൊരിഞ്ഞു ദൈവനീതി നിവര്‍ത്തിച്ചെന്‍റെ പേര്‍ക്കായ്-
 
4   വാക്കിനാലി പ്രപഞ്ചമൊക്കെയുളവാക്കിയോന്‍
     ആക്കിയ കൃത്യയാഗമായോരജമായ്ത്തന്നെ
     അതുല്യമാം ദയയോര്‍ത്തിതാ വണങ്ങിടുന്നടിയന്‍-
 
5   ശത്രുവാമെന്നെ ദൈവപുത്രനായ്ത്തീര്‍ത്ത കൃപ-
     യ്ക്കെത്രയപാത്രനാണീ ധാത്രിയിലെന്നതോര്‍ത്തു
     സ്തുതിക്കുന്നശ്രുകണം വീഴ്ത്തി കരുണാവാരിധിയെ-
 
6   താഴ്ചയിലെന്നെയോര്‍ത്തു താതസവിധം വെടി-
     ഞ്ഞീധരണിയിലേറ്റം താണു നീ വന്നുവല്ലോ
     നിറഞ്ഞനന്ദിയോടെ ഭവല്‍ പദം വണങ്ങിടുന്നു-
 
7   വന്നു നീ വാനമതില്‍ ഭക്തരെച്ചേര്‍ക്കുവോളം
     മന്നില്‍ നടത്തിടുക മന്നവാ നിന്മഹിമ
     പുകഴ്ത്തിയെങ്ങുമെന്നും നില്‍പാനടിയനെ സദയം-       

 Download pdf
33906969 Hits    |    Powered by Revival IQ