Search Athmeeya Geethangal

1090. വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്‍റെ 
Lyrics : V.N.
‘Sowing in the morning’
 
1   വിതച്ചിടുക നാം സ്വര്‍ഗ്ഗത്തിന്‍റെ വിത്താം
     ക്രിസ്തന്‍ സുവിശേഷം ഹൃദയങ്ങളില്‍
     ആത്മമാരി പെയ്യും ദൈവം കൃപ ചെയ്യും 
     തരും കൊയ്ത്തിനേയും തക്കകാലത്തില്‍-
         
          കൊയ്ത്തുകാലത്തില്‍ നാം സന്തോഷിച്ചും
          കറ്റകള്‍ ചുമന്നും കൊണ്ടുവന്നിടും
 
2   വിതച്ചിടുക നാം സ്നേഹത്തിന്‍ അദ്ധ്വാനം
     ഒരു നാളും വ്യര്‍ത്ഥം അല്ല ആകയാല്‍
     എന്നും പ്രാര്‍ത്ഥിച്ചിടിന്‍ വേലയില്‍ നിന്നിടിന്‍
     വിത്തു നനച്ചിടിന്‍ കണ്ണുനീരിനാല്‍-
 
3   വിതച്ചിടുക നാം വര്‍ദ്ധനയെ ദൈവം
     നല്‍കും സര്‍വ്വനേരം തന്‍ വന്‍ശക്തിയാല്‍
     വേനല്‍ക്കാലം, വര്‍ഷം, കാറ്റു, ശീതം, ഉഷ്ണം
     ചെയ്യും ദൈവ ഇഷ്ടം ഭൂമി നില്‍ക്കും നാള്‍-
 
4   വിതച്ചിടുക നാം തടസ്സം അനേകം
     സാത്താന്‍ കൊണ്ടെന്നാലും തന്‍ വൈരാഗ്യത്തില്‍
     തളര്‍ന്നുപോകാതെ സ്നേഹവും വിടാതെ
     നില്‍ക്ക ക്ഷീണിക്കാതെ ക്രിസ്തന്‍ ശക്തിയില്‍-
 
5   വിതച്ചിടുക നാം വിതയ്ക്കുന്ന കാലം
     അവസാനിച്ചിടും എത്ര വേഗത്തില്‍
     ഇപ്പോള്‍ വിതയ്ക്കാതെ ഇരുന്നാല്‍ കൊയ്യാതെ
     രക്ഷകന്‍ മുമ്പാകെ നില്‍ക്കും ലജ്ജയില്‍-
 
6   വിതച്ചിടുക നാം ദിവ്യസമാധാനം
     മുളച്ചിടുവോളം ശൂന്യദേശത്തില്‍
     മരുഭൂമി കാടും ഉത്സവം കൊണ്ടാടും
     പര്‍വ്വതങ്ങള്‍ പാടും ദൈവതേജസ്സില്‍-

 Download pdf
33907152 Hits    |    Powered by Revival IQ