Search Athmeeya Geethangal

56. വാഴ്ത്തുവിന്‍ ക്രിസ്തുയേശുവിന്‍ പാദം 
Lyrics : M.E.C.
വാഴ്ത്തുവിന്‍ ക്രിസ്തുയേശുവിന്‍ പാദം വന്ദിപ്പിന്‍
രക്തം ചിന്തി വീണ്ടെടുത്ത ജീവനാഥനെ
വാഴ്ത്തുവിന്‍ വീണു വന്ദിപ്പിന്‍
 
1   ഇല്ലില്ലിതുപോല്‍ നല്ലോരു നാഥന്‍
     എല്ലാര്‍ക്കുമായ് തന്‍ ജീവന്‍ വെടിഞ്ഞവന്‍
     എല്ലാ നാവുമേറ്റു ചൊല്ലണം
     കര്‍ത്താവെന്നു ചൊല്ലണം
     എല്ലാ മര്‍ത്ത്യരും തന്‍ മുന്‍വണങ്ങണം
    മുഴങ്കാല്‍ മടക്കണം-
 
2   വീടുവിട്ടോടി പാപക്കുഴിയില്‍
     വീണുവലഞ്ഞു കാണാതെ പോയി നാം
     വേറില്ലാരും കണ്ടെടുക്കുവാന്‍
     നമ്മെ വീണ്ടെടുക്കുവാന്‍
     വീട്ടിലെത്തുംവരെ തോളിലേന്തുവാന്‍
     സ്നേഹക്കയ്യില്‍ താങ്ങുവാന്‍
 
3   സ്വര്‍ഗ്ഗത്തിലുമീ ഭൂമിയിലും താന്‍
     സര്‍വ്വാധികാരം പ്രാപിച്ച നായകന്‍
     ആകയാല്‍ തന്‍സേവ ചെയ്യുവിന്‍
     പാദസേവ ചെയ്യുവിന്‍
     ലോകാവസാനംവരെ കൂടയുണ്ടവന്‍
     മാറാതെന്നുമുണ്ടവന്‍
 
4   കൈവേലയല്ലാ വീടൊന്നു വിണ്ണില്‍
     കൈവശമാകും നമ്മള്‍ക്കു ഭാവിയില്‍
     കാന്തനോടൊത്താനന്ദിച്ചിടാം
     അവിടാശ്വസിച്ചിടാം
     കാലാകാലങ്ങളായ് വിശ്വസിച്ചവ
     രെല്ലാമൊന്നു ചേര്‍ന്നിടും               M.E.C

 Download pdf
33906969 Hits    |    Powered by Revival IQ