Search Athmeeya Geethangal

872. എന്‍റെ ദൈവം എത്ര നല്ലവന്‍ ഏ 
Lyrics : Rajan V Thomas, Kozhenchery
എന്‍റെ ദൈവം എത്ര നല്ലവന്‍ ഏറ്റമെന്നെ അറിയുന്നവന്‍
എല്ലാം നന്മയ്ക്കായ് നല്‍കിടുന്നവന്‍ എപ്പോഴുമെന്നെ കുരുതന്നവന്‍     (2)
 
1   കഠിനശോധനവേളയിലും എരിയും തീച്ചൂള നടുവിലും താന്‍ (2)
     ചൊരിയും തന്‍കൃപ ഹിമസമമായ് തീരുമെന്നുടെയാധിയെല്ലാം (2)
 
2   കണ്ണുനീരില്‍ മനസ്സലിയും കഷ്ടനാളില്‍ കൈവിടാത്തവന്‍ (2)
     ഏതുകാര്യവും നടത്തിതരും ഏതുനേരവും മറന്നിടാതെ (2)
 
3   യാഹെന്നിടയന്‍ എന്നും നല്ലവന്‍ യെഹിഹോ മതിലുകള്‍ തകര്‍ത്തവനാം
     ചെങ്കടല്‍ വഴിയൊരുക്കിയവന്‍ ചന്തമായെന്നെ വഴിനടത്തും (2)-

 Download pdf
48673220 Hits    |    Powered by Oleotech Solutions