Lyrics : C.T.Mവാഴ്ത്തുമെന്നും പരമേശനെ അവന്റെ സ്തുതി
പാര്‍ക്കുമെന്നും എന്റെ നാവിന്മേല്
പാര്‍ത്തലത്തില്‍ വസിക്കും നാളാര്‍ത്തി പാരമണഞ്ഞാലും
കീര്‍ത്തനം ചെയ്യുമെന്നും തന് ശ്രേഷ്ഠനാമത്തെ മുദാ ഞാന്‍
1 ചിന്തനകളാകെ വെടിഞ്ഞു പരവിധിപോല്
സന്തതം ഞാന്‍ സ്വൈരമടഞ്ഞും
കാന്തനാമാവന്റെ ചൊല്ലില്‍ ശാന്തമാം മൊഴി തിരഞ്ഞും
സ്വാന്തമാവിയാല് നിറഞ്ഞും തന്‍തിരുനാമ-മറിഞ്ഞും -
2 പര്‍വ്വതങ്ങള്‍ കുന്നുകളിവയെനിക്കു രക്ഷ
നല്‍കുകില്ലായതിലില്ല ഞാന്‍
വിശ്രമിപ്പാന്‍ തക്കതൊന്നും വിശ്വസിപ്പാന്‍ തക്കവണ്ണം
നിശ്വസിക്കപ്പെട്ട സത്യം ആശ്വസിപ്പിക്കുന്നു നിത്യം -
3 തങ്കലേക്കു നോക്കിയോര്കളെ വിടാതവന്റെ
തങ്കമുഖം ശോഭയേകുന്നു
ശങ്കലേശം ഭവിക്കാതതങ്കമാകെയകന്നെന്നും
തന് കുരിശില്‍ ജയത്താലാധന്യരെന്നും വസിക്കുന്നു
4 ബാലസിംഹങ്ങള് കരയുന്നു വിശക്കവേ തന്
ബാലകരോ പാട്ടുപാടുന്നു
പാലനമവര്ക്കു സാലേം നാഥനന്നറിഞ്ഞിരിക്കേ
മേലിനിയവര്ക്കു ലവലേശവുമാകുലമില്ല -
5 തന്നിലന്പുള്ള തന് മക്കള്‍ക്കു വരുവതെല്ലാം
നന്മയായവര് കരുതുന്നു
ഒന്നിലുമവര് മനം തളര്ന്നവശരായിടാതെ
മന്നവനെ നോക്കിയവരെന്നുമാനന്ദിച്ചിടുന്നു -
![](images/PDF.gif)
Download pdf