Search Athmeeya Geethangal

43. വാഴ്ത്തും ഞാന്‍ യഹോവയെ സര്‍വ്വ 
Lyrics : E.I.J
രീതി: മനുജനിവന്‍ ഭാഗ്യവാന്‍
 
1   വാഴ്ത്തും ഞാന്‍ യഹോവയെ സര്‍വ്വകാലവും മുദാ
     സ്തോത്രമെപ്പോഴും മമ നാവില്‍നിന്നുയര്‍ന്നിടും
 
2   എന്നുള്ളം പ്രശംസിച്ചിടുന്നെന്നും യഹോവയില്‍
     മന്നിലെളിയോരഭിനന്ദിച്ചിടുമായത്
 
3   എന്നോടൊത്തു ചേര്‍ന്നു മഹത്ത്വം നല്‍ക ദേവന്നു
     ഒന്നായ് ചേര്‍ന്നു നാം തിരുനാമത്തെയുയര്‍ത്തുക.
 
4   ഞാന്‍ പ്രാര്‍ത്ഥിച്ചതിന്നവന്‍ നല്‍കിയുത്തരമുടന്‍
     എന്‍ഭയങ്ങള്‍ സര്‍വ്വവും പോക്കി വീണ്ടെടുത്തു മാം.
 
5   തന്നെ നോക്കിയോര്‍ക്കു പ്രകാശം വന്നവര്‍ മുഖം
     ഒന്നിലെങ്കിലുമിട വന്നതില്ല ലജ്ജിപ്പാന്‍
 
6   സാധു ഞാന്‍ കരഞ്ഞതു കേട്ടു ദേവനെന്നുടെ
     ബാധയൊക്കെയില്‍ നിന്നുമേകി രക്ഷ പൂര്‍ണ്ണമായ്
 
7   ദൈവദൂതനെപ്പോഴും ഭക്തന്മാരുടെ ചുറ്റും
     കാവല്‍ നിന്നു ഹാ! വിടുവിച്ചിടുന്നു ശക്തിയാല്‍
 
8   ദൈവം നല്ലവനെന്നതേവരും രുചിക്കുവിന്‍
     ഏവന്‍ തന്നെ നമ്പുമോ നൂനം ഭാഗ്യവാനവന്‍  

 Download pdf
33906800 Hits    |    Powered by Revival IQ