Search Athmeeya Geethangal

179. വാഴ്ത്തും ഞാനെന്‍ ജീവകാലമെല്ലാം  
Lyrics : K.V.I
1   വാഴ്ത്തും ഞാനെന്‍ ജീവകാലമെല്ലാം
     എന്‍റെ ജീവനെ വീണ്ടെടുത്ത നാഥനെ
 
          ഹല്ലേലുയ്യാ ഗീതം പാടി മോദമായ്
          അല്ലലെല്ലാം തീര്‍ത്ത നാഥനെ ദിനം
 
2   ചൂടെഴുന്ന ശോധനവേളയില്‍
     കൂടെയുണ്ട് കൂട്ടിന് വല്ലഭന്‍-
 
3   ശത്രുവിന്‍ ശരങ്ങളേറ്റിടാതെ തന്‍
     ശക്തിയേറും കാവലുണ്ടെനിക്കു താന്‍
 
4   വീശിടുന്നീശാനമൂലന്‍ കാറ്റിലും
     ശക്തിയേകിടുന്നു തന്‍റെ തേന്‍മൊഴി
 
5   ക്ഷീണനായി ക്ഷോണിയില്‍ തളരുമ്പോള്‍
     ആണിയേറ്റ പാണിയാല്‍ താന്‍ താങ്ങുന്നു
 
6   വേഗം വന്നിടാമെന്നുള്ള വാഗ്ദത്തം
          കാത്തു പാരില്‍ പാര്‍ത്തിടുന്നു നാളെല്ലാം

 Download pdf
33906770 Hits    |    Powered by Revival IQ