Lyrics : K.V.Sവാഴ്ത്തും യേശുവെ ഞാന്‍ വാഴ്ത്തും യേശുവെ
ഭക്തിയായ് വണങ്ങി നിത്യം വാഴ്ത്തും യേശുവേ
1 സത്യദൈവ ജാതനും സ്തുത്യനാമെന് നാഥനും
ഭക്തചിന്താമണിയുമായ് പാര്‍ത്തിടും ശ്രീയേശുവേ-
2 കത്തിയെരിഞ്ഞുള്ളൊരു തീയില്‍ നിന്നീക്കൊള്ളിയെ
തല്‍ക്ഷണം വലിച്ചെടുത്തു കാത്ത കൃപാ മൂര്‍ത്തിയെ
3 ഘോരമാമിരുളിലെന് ചാരുവാം വെളിച്ചമായ്
സൂര്യനെപ്പോല്‍ വിളങ്ങുന്ന കാരണസ്വരൂപിയെ
4 കാട്ടുമരപ്പന്തിയില് നാരകമാണെന് പ്രിയന്
നാട്ടിലെങ്ങുമൊളി വീശും ശാരോന്‍ ലില്ലിപ്പുഷ്പവും-
5 നായകനുമായവന് സ്നേഹിതനും താതനും
മായമറ്റ മാതാവുമെന് മാന്യ ഗുരുഭൂതനും-
6 ശീതമതിലുഷ്ണവും ചൂടിലെന്‍ തണുപ്പതും
ദീന ശയ്യയിലെനിക്കു ദിവ്യമാമൗഷധവും-
7 ജീവനേകുമപ്പവും ദിവ്യപാന വസ്തുവും
പ്രേമഗീതവും മധുര വാദ്യവും സമ്പാദ്യവും-
8 നാശമില്ലാദ്രവ്യവും പേശലമാം ഹവ്യവും
ആശയുള്ളോര്ക്കായവന് താനായതില് ഭവ്യവും
![](images/PDF.gif)
Download pdf