Search Athmeeya Geethangal

1245. ആദ്യന്തമില്ലാത്ത നിത്യന്‍റെ  
Lyrics : K.V.S.
1   ആദ്യന്തമില്ലാത്ത നിത്യന്‍റെ കാന്ത്യാ
     പ്രദ്യോതനന്‍പോല്‍ പ്രകാശിച്ചു നില്‍ക്കും
     സദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!
 
2   താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാം
     ആത്മാനുഭൂതിയില്‍ നിസ്സാരമായി
     കാണ്മാന്‍ കരുത്തുള്ള സ്വര്‍ഗ്ഗീയ കണ്ണാല്‍
     ശോഭിക്കുമാറാക ശ്രീയേശുനാഥാ!
 
3   ആനന്ദവാരാശി തന്നില്‍ പരക്കും വിചീതരംഗങ്ങളാര്‍ക്കുന്ന ഗാനം
     വേദോക്ത സീമാവിലെത്തി ശ്രവിപ്പാന്‍
     ഏകീടു കര്‍ണ്ണങ്ങള്‍ ശ്രീയേശുനാഥാ!-
 
4   മൂഢോപദേശക്കൊടുങ്കാടു ശീഘ്രം പാടേ തകര്‍ത്തങ്ങു ഭസ്മീകരിപ്പാന്‍
     ചൂടോടെ കത്തിജ്വലിക്കുന്ന നാവും നീടാര്‍ന്നു നല്‍കീടു ശ്രീയേശുനാഥാ!
 
5   സാധുക്കളായുള്ള മര്‍ത്ത്യര്‍ക്കുവേണ്ടി ചാതുര്യയത്നം കഴിച്ചേതു നാളും
     മാധുര്യദാനം പൊഴിക്കുന്ന കൈകള്‍ ഇദ്ദമ്പതിക്കേക ശ്രീയേശുനാഥാ!
 
6   സീയോന്‍ മണാളന്‍റെ പ്രത്യാഗമത്താല്‍ മായാതമസ്സോടി മാറുന്ന നാളില്‍
     ജായാത്വമേന്തിക്കിരീടം ധരിപ്പാന്‍ ആശിസ്സിവര്‍ക്കേക ശ്രീയേശുനാഥാ!
 
7   നിത്യം ലഭിക്കട്ടെ സൂര്യപ്രകാശം അഭ്യുല്‍പതിക്കട്ടെ ചന്ദ്രന്‍റെ കാന്തി
     നാനാത്വമാര്‍ന്നുള്ള പുഷ്പങ്ങളെന്നും
          സൗരഭ്യമേകട്ടെ ശ്രീയേശുനാഥാ!-                                  

 Download pdf
33907046 Hits    |    Powered by Revival IQ