Search Athmeeya Geethangal

709. ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു 
Lyrics : P.V.T.

“Blessed assurance”

 
1   ഹാ! എത്ര ഭാഗ്യം ഉണ്ടെനിക്കു ഓര്‍ക്കിലെന്നുള്ളം തുള്ളിടുന്നു
     ഞാനിന്നു പാടി ആനന്ദിക്കും ഞാനെന്നുമേശുവെ സ്തുതിക്കും
         
          ഹാ എന്‍റെ ഭാഗ്യം അനന്തമേ! ഇതു സൗഭാഗ്യ ജീവിതമേ!
 
2   ലോകത്തിലീ ഞാന്‍ ഹീനനത്രേ ശോകമെപ്പോഴും ഉണ്ടെനിക്കു
     മേഘത്തിലേശു വന്നിടുമ്പോള്‍ എന്നെയന്‍പോടു ചേര്‍ത്തിടുമ്പോള്‍
 
3   ദൈവത്തിന്‍രാജ്യം ഉണ്ടെനിക്കായ് ദൈവകുഞ്ഞാടും ശിഷ്യരുമായ്
     വിശുദ്ധര്‍കൂട്ടം ചേര്‍ന്നിരിക്കും പന്തിയില്‍ ചേര്‍ന്നു ഞാന്‍ ഭുജിക്കും-
 
4   കണ്ണുനീരെല്ലാം താന്‍ തുടയ്ക്കും വര്‍ണ്ണം വിശേഷമായുദിക്കും
     ജീവകിരീടമെന്‍ ശിരസ്സില്‍ കര്‍ത്തന്‍ വച്ചിടുമാസദസ്സില്‍-
 
5   വെണ്‍നിലയങ്കികള്‍ ധരിച്ചു പൊന്‍കുരുത്തോലകള്‍ പിടിച്ചു
     ദൈവകുഞ്ഞാടിനെ സ്തുതിച്ചു പാടും ഞാനെന്നുമാനന്ദിച്ചു-
 
6   ഹാ! എത്രഭാഗ്യം ഉണ്ടെനിക്കു വര്‍ണ്ണിപ്പാന്‍ ത്രാണിയില്ലെനിക്കു
     മഹത്ത്വഭാഗ്യം തന്നെയിതിന്‍ സമത്തിലൊന്നും ഇല്ലിഹത്തില്‍

 Download pdf
33907269 Hits    |    Powered by Revival IQ