Search Athmeeya Geethangal

217. വാഴ്ത്തുവിന്‍ ശ്രീയേശുക്രിസ്തുവിനെ 
Lyrics : G.P.
വാഴ്ത്തുവിന്‍ ശ്രീയേശുക്രിസ്തുവിനെ
 
1   ദൈവത്തിന്‍ പുത്രനവന്‍ വേദത്തിന്‍ സാരമവന്‍
     വാനവര്‍ രാപ്പകല്‍ വീണു വണങ്ങുന്നോരുന്നത ദേവനവന്‍
     ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിന്‍
 
2   പാപത്തിന്‍ ഭാരത്താല്‍ നാം പാരം വലഞ്ഞ നേരം
     ഘോരം കുരിശതില്‍ ചോര ചൊരിഞ്ഞവന്‍
     വീണ്ടെടുത്തല്ലോ നമ്മെ
     ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിന്‍
 
3   ഇത്ര നല്ല രക്ഷകനെയെത്രയാരാധിച്ചാലും
     ഭക്തരിന്നാഗ്രഹം തീരുകില്ലല്‍പ്പവു
     മെത്രയോ നിസ്തുലന്‍ താന്‍!
     ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിന്‍
 
4   കര്‍ത്താധി കര്‍ത്താവു താന്‍ രാജാധിരാജാവു താന്‍
     വിണ്ണിലും മന്നിലും സര്‍വ്വാധികാരവും
     പ്രാപിച്ച നായകന്‍ താന്‍
     ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിന്‍
 
5   ക്രിസ്തുവിന്‍ തൃപ്പാദത്തില്‍ ഭക്തിയോടെപ്പൊഴുമേ
     സ്തോത്രവും സ്തുതിയും മാനം മഹത്ത്വവും
     അര്‍പ്പിച്ചു കുമ്പിടുവിന്‍
     ഹല്ലെലുയ്യ പാടി വാഴ്ത്തിടുവിന്‍-

 Download pdf
33906776 Hits    |    Powered by Revival IQ