വാഴ്ത്തി സ്തുതിക്കുമെന്നും ഞാന്‍
എന്റെ താഴ്ചയില്‍ ഓര്‍ത്ത ഈശനെ
1 വര്ണ്ണിച്ചിടാനെനിക്കെന്റെ നാവു പോരായേ!
എണ്ണിത്തീര്‍ത്തിടാമോ അവന് ചെയ്തത്
ആയിരമായ് സ്തുതിച്ചിടുന്നേ ആനന്ദഹസ്തങ്ങളെ ഉയര്‍ത്തി-
2 പാപരോഗമായതെന്റെ ഭീതിയാല്‍
നാശഗര്‍ത്തത്തില്‍ പതിക്കും നേരത്തില്‍
സ്നേഹഹസ്തം നീട്ടിയെന്നെ
നിന്തിരു രാജ്യത്തിലാക്കിയല്ലോ-
3 ചേറ്റിലല്ലയോ കിടന്നതോര്ത്തുനോക്കിയാല്
നാറ്റമല്ലയോ വമിച്ചതെന്‍ ജീവിതം
മാറ്റിയല്ലോ എന്‍ജീവിതത്തെ മാറ്റമില്ലാത്ത നിന്റെ കൃപയാല്‍
4 പാപികളെത്തേടിവന്ന യേശുരക്ഷകന്
പാപമില്ലാ ശുദ്ധര്‍ക്കായിതാ വരുന്നേ
വരവിന് ദിനം അതിസമീപം
വരവിന് പ്രത്യാശയാല്‍ നിറഞ്ഞിടാമേ
5 അല്ലല് തിങ്ങും ജീവിതത്തില്‍ ഞാന്‍ വസിച്ചപ്പോള്‍
വല്ലഭാ നിന് സ്നേഹമെന്നില്‍ ഊറ്റിയല്ലോ
ജയഗീതം പാടിടുവിന്‍ നിന്‍ജയം നീ എനിക്കേകിയല്ലോ-
![](images/PDF.gif)
Download pdf