Search Athmeeya Geethangal

20. വാഴ്ത്തി പുകഴ്ത്തുമെന്നേശു 
Lyrics : G.P.
 
രീതി: പാടിപുകഴ്ത്തിടാം
 
1   വാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ
     വീണു നമസ്കരിച്ചടിയന്‍
     നിത്യജീവന്‍ തന്നു ദൈവപുത്രനാക്കിത്തീര്‍ത്ത
     സ്നേഹമോര്‍ത്തു ഞാന്‍
         
          ജീവനാഥനേശുവെ എന്‍ജീവകാലം വാഴ്ത്തും ഞാന്‍
          ഹല്ലെലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാന്‍
 
2   പാപം നിറഞ്ഞുള്ളതാകും പാതയില്‍
     ഞാനലഞ്ഞുലഞ്ഞു പോകവേ
     തേടിവന്നുവന്നെ നേടി ജീവമാര്‍ഗ്ഗേ
     ചേര്‍ത്ത നല്ലിടയന്‍ താന്‍
 
3   ചത്ത നായ് സമമായൊരെന്നെയും
     രക്തം ചിന്തി വീണ്ടെടുത്തതാല്‍
     ചിത്തം നന്ദിയാല്‍ നിറഞ്ഞു തൃപ്പാദത്തില്‍ വീണു
     മുത്തം ചെയ്യും ഞാന്‍ -
 
4   നിത്യശിക്ഷാവിധി നീങ്ങി പൂര്‍ണ്ണമാം
     പ്രത്യാശയിലായെന്‍ ജീവിതം
     ക്രിസ്തു നായകിനിലായ നാള്‍ മതുല്‍ ഹാ ! എത്ര
     ധന്യനായി ഞാന്‍ -
 
5   ഇന്നു പാരില്‍ പരദേശിയായി ഞാന്‍
     പാര്‍ക്കുമെന്‍ രക്ഷകന്‍ സാക്ഷിയായി
     അന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണി
     ലെന്നും വാഴും ഞാന്‍ -                    

 Download pdf
33907082 Hits    |    Powered by Revival IQ