Search Athmeeya Geethangal

641. വാഴ്ത്തിടും ഞാന്‍ യഹോവയെ കീര്‍ത്തി 
Lyrics : T.V.S.
രീതി: എന്‍റെ ദൈവം മഹത്വത്തില്‍
         
വാഴ്ത്തിടും ഞാന്‍ യഹോവയെ കീര്‍ത്തിച്ചിടും തന്‍കൃപയെ
ഓരോ നാളും ദിവ്യസ്നേഹം ഓര്‍ത്തു ഞാന്‍
എന്നും ധ്യാനിച്ചിടും നന്ദിയോടെന്‍ ദൈവമേ!
 
1   ശത്രുവിന്‍ തീയമ്പുകളോ പാഞ്ഞടുക്കും നേരമെന്നില്‍
     ശക്തിയോടെതിര്‍ത്തു നില്‍പ്പാന്‍ പ്രിയനെ
     ശക്തി തന്നരുള്‍ക ഓരോ നാളും നവ്യമായ് (2)-
 
2   ഭീകരമാം ആഴി തന്നില്‍ യാത്ര ചെയ്യും നേരമെന്നില്‍
     ഭീതിയാലെന്നുള്ളം തിങ്ങും ഖേദത്താല്‍
     ഭാരം ലേശമെന്യേ താങ്ങിടണേ കൈകളില്‍ (2)
 
3   പാര്‍ത്തലത്തില്‍ ക്രൂശെടുത്തു നിത്യവും പിന്‍ ചെന്നിടുവാന്‍
     പാര്‍ത്തിടുന്നു നിന്നരികില്‍ ദൈവമേ
     പാരിലാശ്രയിച്ചിടുന്നു നിന്നില്‍ പൂര്‍ണ്ണമായ് (2)
 
4   എന്‍റെ പ്രിയന്‍ എനിക്കായി ഒരുക്കിടും ഭവനത്തില്‍
     എത്തിടുവാന്‍ എത്ര കാലം പാര്‍ക്കേണം
     എന്നു തീര്‍ന്നിടുമെന്‍ മരുവാസം ദൈവമേ! (2)         

 Download pdf
33907295 Hits    |    Powered by Revival IQ