Search Athmeeya Geethangal

89. വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും 
Lyrics : J.K.K
1   വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും
     സ്തോത്രം ചെയ്യും തന്‍റെ വന്‍ കൃപയ്ക്കായ്
 
2   ശത്രുവിന്‍ ശക്തികളേശാതെയെന്നെയീ
     ആഴ്ചമുഴുവനും കാത്തതിനാല്‍
 
3   വീഴ്ചകളേശാതെ സൂക്ഷിച്ചതോര്‍ത്തിന്നു
     കാഴ്ചവയ്ക്കുന്നെന്നെ നിന്‍ പാദത്തില്‍
 
4   ആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെ
     ആദിപിതാക്കന്മാര്‍ വാഴ്ത്തിയപോല്‍
 
5   ഇമ്പമോടിന്നിതാ നിന്‍മക്കളൊന്നിച്ചു
     തുമ്പമെന്യേ നിന്നെ കുമ്പിടുന്നു
 
6   ശുദ്ധരോടൊന്നിച്ചു സ്തോത്രം ചെയ്വാനെന്നെ
     പാത്രമാക്കിയോനെ വാഴ്ത്തുന്നിപ്പോള്‍
 
7   നാറ്റം പിടിച്ചു ഞാന്‍ ചേറ്റില്‍ കിടന്നപ്പോ-
     ളേറ്റിയ കര്‍ത്തനെ വാഴ്ത്തുന്നിപ്പോള്‍                  J.K.K

 Download pdf
33906981 Hits    |    Powered by Revival IQ