Search Athmeeya Geethangal

171. വാഴ്ത്തിടുവിന്‍ സ്തുതിച്ചാര്‍ത്തിടുവിന്‍ 
Lyrics : S.V
‘Jesus shall reighn’
 
വാഴ്ത്തിടുവിന്‍ സ്തുതിച്ചാര്‍ത്തിടുവിന്‍
സർവ്വലോകരുമേ പുകഴ്ത്തിടുവിന്‍
ദൈവപിതാവിന്‍ മഹികളെ
ഭക്തിയോടെന്നും കീര്‍ത്തിപ്പിന്‍
 
1   യഹോവ തന്നെ സത്യദൈവമല്ലോ
     അവന്‍ നമ്മെ മെനഞ്ഞു നാം അവനുള്ളവര്‍
     അവന്‍ സ്വന്തജനവും അജഗണവും
     അവനെ നാം എന്നും സ്തുതിച്ചിടുവിന്‍
 
2   താഴ്ചയില്‍ അവന്‍ നമ്മെ ഓര്‍ത്തുവല്ലോ
     വൈരിയിന്‍ ബലമവന്‍ തകര്‍ത്തുവല്ലോ
     അകൃത്യങ്ങളും പാപരോഗങ്ങളും
     അകറ്റിയതാല്‍ എന്നും സ്തുതിച്ചിടുവിന്‍
 
3   മൃത്യുവില്‍ നിന്നവന്‍ പ്രാണനെയും
     വീഴ്ചയില്‍ നിന്നും കാല്‍കളെയും
     കണ്ണീരില്‍ നിന്നും കണ്‍കളെയും
     വീണ്ടതിനാല്‍ എന്നും സ്തുതിച്ചിടുവിന്‍  

 Download pdf
33907430 Hits    |    Powered by Revival IQ