Search Athmeeya Geethangal

859. യഹോവ യിരെ ദാതാ 
1.  യഹോവ യിരെ ദാതാവാം ദൈവം
     നീ മാത്രം മതിയെനിക്ക്
     യഹോവ റാഫാ സൗഖ്യദായകന്‍
     തന്‍ അടിപ്പിണരാല്‍ സൗഖ്യം
     യഹോവ ശമ്മാ കൂടെ ഇരിക്കും
     നല്‍കുമെന്‍ ആവശ്യങ്ങള്‍
     നീ മാത്രം മതി (3) എനിക്ക്
 
2.  യഹോവ ഏലോഹീം സ്രഷ്ടാവാം ദൈവം
     നിന്‍വചനത്താലുളവായെല്ലാം               
     യഹോവ ഇല്ലിയോന്‍ അത്യുന്നതന്‍
     നിന്നെപ്പോലെ മറ്റാരുമില്ല
     യഹോവ ഷാലോം എന്‍ സമാധാനം
     നീ നല്‍കി നീ ശാന്തിയെന്നില്‍
     നീ മാത്രം മതി (3) എനിക്ക്                  

 Download pdf
48673320 Hits    |    Powered by Oleotech Solutions