Search Athmeeya Geethangal

329. വാഴ്ത്തിടുന്നു നാഥാ വാഴ്ത്തി 
Lyrics : G.P.
വാഴ്ത്തിടുന്നു നാഥാ വാഴ്ത്തിടുന്നു ദേവാ
വാഴ്ത്തിടുന്നു ഭൂവാനങ്ങള്‍ സൃഷ്ടിച്ച ദൈവാത്മജാ
 
1   ആദിയനാദിയും നീ അല്‍ഫഒമേഗയും നീ
     ആയിരം പതിനായിരങ്ങളില്‍ സര്‍വ്വാംഗസുന്ദരന്‍ നീ-
 
2   ഉന്നതദേവന്‍ നീ വന്ദ്യമഹോന്നതന്‍ നീ ലോകത്തിന്‍
      പാപം ചുമന്നൊഴിപ്പാന്‍ വന്നൊരു കുഞ്ഞാടു നീ-
 
3   സ്വന്തനിണം ക്രൂശില്‍ ചിന്തി മുഴുവന്‍ നീ നൊന്തുനിന്‍ 
     പ്രാണന്‍ വെടിഞ്ഞുയിര്‍ത്തു വാഴുമാചാര്യന്‍ നീ-
 
4   ഏകമദ്ധ്യസ്ഥന്‍ നീ ഏവര്‍ക്കും രക്ഷകന്‍ നീ
     ഇന്നലെ ഇന്നുമെന്നും മാറാത്ത വല്ലഭ ദേവന്‍ നീ-
 
5   സ്തോത്രം ഹല്ലേലുയ്യ മാമഹത്ത്വം സ്തുതിയും
     സാദരം സര്‍വ്വവും അര്‍പ്പിച്ചു നാഥാ പാദം കുമ്പിടുന്നു

 Download pdf
33907341 Hits    |    Powered by Revival IQ