Search Athmeeya Geethangal

96. വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി 
വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാന്‍
എന്‍ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാന്‍
 
1   മാട്ടിന്‍ തൊഴുത്തില്‍ കിടന്ന മാന്യസുതനേ!
     ഹീനവേഷമെടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
 
2   വേഷത്തില്‍ മനുഷ്യനായി കാണപ്പെട്ടോനേ!
     മനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാന്‍
 
3   പാതകര്‍ക്കായ് നീതിവഴി ഓതിത്തന്നോനേ!
     പാരിടത്തില്‍ നിന്നെ ഓര്‍ത്തു വാഴ്ത്തിടുന്നു ഞാന്‍
 
4   ഗതസമനേ അതിവ്യഥയില്‍ പ്രാര്‍ത്ഥിച്ചവനേ!
     അതികഠിനം വിയര്‍ത്തവനേ! വാഴ്ത്തിടുന്നു ഞാന്‍
 
5   കുരിശെടുത്തു കാല്‍വറിയില്‍ നടന്നുപോയോനേ!
     തൃപ്പാദം രണ്ടും ചുംബിച്ചിപ്പോള്‍ വാഴ്ത്തിടുന്നു ഞാന്‍
 
6   കുരിശിലേറി മരിച്ചുയിര്‍ത്തു സ്വര്‍ഗ്ഗേ പോയോനേ!
     നിത്യം ജീവിക്കുന്ന നിന്നെ വാഴ്ത്തിടുന്നു ഞാന്‍
 
7   ദൂതരുമായ് മേഘവാഹനെ വരുന്നോനേ!
     വേഗം നിന്നെ കാണ്മതിന്നായ് കാത്തിടുന്നു ഞാന്‍      

 Download pdf
33907323 Hits    |    Powered by Revival IQ