Search Athmeeya Geethangal

90. ആദിയന്തമില്ലാ - അരുമ പിതാ 
Lyrics : M.E.C
ആദിയന്തമില്ലാ - അരുമ പിതാവേ!
ബഹുമതി നിനക്കേ ബഹുമതി നിനക്കേ
ഓ-ഓ-ഓ ബഹുമതി നിനക്കേ
 
1   സംഖ്യയില്ലാ ദൂതര്‍ തവ സന്നിധിയില്‍ നിന്നഹോ
     സന്തതം സ്തുതി നിറയും സംഗീതങ്ങള്‍ പാടിടും-
 
2   പാതകരില്‍ പാതകരാം പാപികളെ തേടി നീ
     പാവനകുമാരനെയീ പാരിലേക്കയച്ചു നീ-
 
3   നിസ്തുല്യമാം ദിവ്യസ്നേഹം നിന്നില്‍മാത്രം ദൈവമേ!
     അന്യരറിയുന്നില്ലതു ധന്യര്‍ നിന്‍റെ മക്കളേ-
 
4   അന്യസഹായം നിന്‍മക്കള്‍ക്കൊന്നും വേണ്ടാ മന്നിതില്‍
     അന്നന്നുവേണ്ടുന്നതെല്ലാം തന്നിടും പിതാവു നീ
 
5   നിന്‍റെ തിരുനാമം ഞങ്ങള്‍ നിത്യവും സ്തുതിക്കയില്‍
     നിര്‍ണ്ണയം നിന്‍ കൈകള്‍ ഞങ്ങള്‍ കണ്ണുനീര്‍ തുടച്ചിടും  

 Download pdf
33906760 Hits    |    Powered by Revival IQ