Search Athmeeya Geethangal

154. വാഴ്ത്തിടുക ദിനം വാഴ്ത്തിടുക 
Lyrics : E.K.G.
വാഴ്ത്തിടുക ദിനം വാഴ്ത്തിടുക
യേശുനാഥനെ വാഴ്ത്തിടുക
ക്രൂശിലൂടെ ക്രൂശിലൂടെ ജീവന്‍ തന്നു പ്രാണനാഥന്‍
 
1   പാപിയും ദ്രോഹിയും നീചനുമാമെന്‍റെ
     പാപങ്ങള്‍ പോക്കി പാവനനാക്കാന്‍
     ഉന്നതം വെടിഞ്ഞു മന്നിതില്‍ വന്നു
     പാപം പേറി ക്രൂശില്‍ മരിച്ചു-
 
2   ലോകവും ജഡവും പിശാചുമാം വൈരികള്‍
     ആകവേ എന്നെ താളടിയാക്കാന്‍
     ആവുന്നത്രയും ശ്രമം തുടരുമ്പോള്‍
     ആലംബമേകി പാലിച്ചിടുന്നു.
 
3   വാത്സല്യമേറും ആത്മ മണാളന്‍
     വന്നിടും വേഗം മേഖത്തേരില്‍
     കണ്ണീര്‍ തുടച്ചിടും മാര്‍വ്വോടണച്ചിടും
     കാലങ്ങളെന്യേ വാഴും മഹസ്സില്‍-                    E.K.G

 Download pdf
33907014 Hits    |    Powered by Revival IQ