1 വാഴും ഞാനെന്‍ രക്ഷിതാവിന് കൂടെയെപ്പോഴും
തന്കൃപയിലാശ്രയിക്കും എല്ലാനാളും ഞാന്‍
പാടും ഞാന്‍ എന്നും എന്റെ പ്രിയനെ
2 എന്റെ പ്രിയന് വാനില്‍ നിന്നെഴുന്നള്ളീടുന്ന
മാറ്റൊലി ഞാന്‍ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമം ഭൂകമ്പം അതിനാരംഭം-
3 ക്ഷാമത്താലീക്ഷോണി എങ്ങും ക്ഷീണമാകുമ്പോള്‍
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്റെ പ്രിയനില്‍
എന്നെ പോറ്റിടും എന്റെ രക്ഷകന്-
4 ഇന്നലെക്കാളിന്നു ഞാനെന്‍ പ്രിയന്
നാടിനോടേറ്റം അടുത്തതായതെനിക്കെത്രയാനന്ദം
എന്റെ പ്രിയനെ ഒന്നു കാണുവാന്‍
5 ഈ വാരിധിയില്‍ വന്‍തിരയില്‍ തള്ളലേറ്റു ഞാന്‍
മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടിയെന്‍ നാട്ടിലെത്തുമേ-
6 എന്‍ രക്ഷിതാവേ! നിന് വരവു കാത്തു കാത്തു ഞാന്‍
ഈ ദുഷ്ടലോകെ കഷ്ടതകള്‍ എത്ര ഏല്ക്കണം
നിന്നെക്കാണുമ്പോള്‍ എന്‍ ദുഃഖം തീര്‍ന്നുപോം-
![](images/PDF.gif)
Download pdf