Lyrics : K.V.Iവാ-വാ- യേശുവിങ്കല് വാ കേള് കേള് സ്നേഹസന്ദേശം
1 അദ്ധ്വാനിക്കുന്നവരേ, ഭാരം ചുമക്കുന്നവരേ
ആശ്വാസം കൈക്കൊള്ളുവാന്‍ യേശു വിളിച്ചിടുന്നു-
2 പാപത്തിന് ചുമടുമായി മോക്ഷം തിരയുവോരെ
മോക്ഷത്തിന് മാര്‍ഗ്ഗമവന്‍ യേശു വിളിച്ചിടുന്നു-
3 നരകമില്ലെന്നു ചൊല്ലി നരകം പൂകല്ലേ സഖേ
അറിവില്ലാ കാലങ്ങളെ ദൈവം അറിയുന്നു വരിക സഖേ-
4 കുരിശില്‍ തിരുബലിയായ് നരനേ നിന്നെക്കരുതി
അറിയാതെ പോയിടല്ലെ അണയൂ നീ യേശുവിങ്കല്-
5 സംശയം വേണ്ടതെല്ലാം നിശ്ചയം രക്ഷകന് താന്‍
ആശയവനില് വെച്ചാല്‍ ആശ്വാസം ലഭ്യമാകും-
6 ഇത്ര വലിയ രക്ഷ ഗണ്യമാക്കാതെ പോയാല്‍
തെറ്റി ഒഴിയാവതോ നിത്യനരകമത്-
![](images/PDF.gif)
Download pdf