Search Athmeeya Geethangal

362. വാഞ്ഛിതമരുളിടും വാനവര്‍ 
Lyrics : K.V.S
വാഞ്ഛിതമരുളിടും വാനവര്‍ക്കധിപ നീ
വന്നിടുക വരം തന്നിടുക
തഞ്ചമടിയര്‍ക്കു നീയെന്നറിഞ്ഞടിയങ്ങള്‍ 
അഞ്ചിടാതെ പരം കെഞ്ചിടുന്നേ-
 
1   മുള്‍പ്പടര്‍പ്പിന്നുമേല്‍ കെല്‍പോടമര്‍ന്നൊരു
     ചില്‍പ്പൊരുളേ, ദയാതല്‍പ്പരനേ,
     ദര്‍പ്പമെല്ലാം നീക്കി ഉള്‍ക്കലഹം പോക്കി
     സത്പഥമടിയര്‍ക്കു കാട്ടുക നീ-
 
2   ആത്മവിശപ്പുദാഹമേറ്റമരുള്‍ക ദേവാ
     തൃപ്തരായടിങ്ങള്‍ തീര്‍ന്നിടുവാന്‍
     സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം
     ശുദ്ധിയായ് ജീവിപ്പാറാകണമേ-
 
3   പൊന്നിലുമഖിലമീ മന്നിലുമതുവിധം
     വിണ്ണിലും വിലയേറും നിന്‍വചനം
     ഇന്നു ധരിച്ചു ഞങ്ങള്‍ ധന്യരായ് തീരുവാന്‍
     മന്നവനേ, ദയ ചെയ്യണമേ-
 
4   മന്ദമനസ്സുകളിലുന്നത ബലത്തോടു
     ചെന്നിടണം പരാ നിന്‍വചനം
     നന്ദിയോടടിയങ്ങള്‍ നിന്നെ വണങ്ങാനരുള്‍
     ചെയ്യണമേ കൃപ പെയ്യണമേ-
 
5   പൂവിലും മണമേറും പൊന്നിലുമൊളിചിന്നും
     തേനിലും മധുരമേ നിന്‍വചനം
     രാവിലും പകലിലും ജീവനായ് ഭവിച്ചുമല്‍
     ഭാവിയനുഗ്രഹമാകണമേ-

 Download pdf
33906993 Hits    |    Powered by Revival IQ