Lyrics : M.E.C.വാനം തന്നുടെ സിംഹാസനമാം ഭൂമിയോ പാദപീഠവുമാം
ഇത്രമഹത്ത്വമെഴുന്നൊരു ദൈവം
വന്നോ മന്നില്‍ താണവനായ്-അവന്
തീര്‍ന്നോ ഹീന മാനവനായ്
1 പാപത്തിന് വഴിയില്‍ നാശത്തിന്‍കുഴി വീണവനാമെന്നെ
തേടിവരാന്‍ കൈയ് താങ്ങിയെടുക്കായില്‍
നവനേ തുനിഞ്ഞുള്ളൂ-എന്നേശു-
2 കാണാതെപോയാരാടിനെത്തേടി വന്ന നല്ലിടയനവന്‍
കണ്ടുപിടിച്ചു തോളിലെടുത്തു വീടു വന്നിടുവോളം-എന്നേശു
3 കുരുടനു കണ്ണും ചെകിടനും കാതും മുടന്തനു കാലുമവന്‍
വഴിയറിയാതെ വലയുന്നവനു വഴിയും ജീവനുമാം-എന്നേശു
4 എന്തൊരു താഴ്മയെന്തൊരു ത്യാഗം! എന്തൊരു സ്നേഹമിതോ!
ചിന്തിച്ചിടുകില്‍ സിന്ധുസമാനമന്തമില്ലതിരുമില്ല-എന്നേശു
Download pdf