Search Athmeeya Geethangal

956. വാനില്‍ വന്നിടുമേ വിണ്ണിന്‍  
Lyrics : C.J.
രീതി: നാഥാ ചൊരിയണമേ
         
വാനില്‍ വന്നിടുമേ വിണ്ണിന്‍ ദൂതരുമായ്
രാജരാജന്‍ നമ്മുടെ നാഥന്‍ തേജസ്സില്‍ വന്നിടുമേ
 
1   ഇല്ല നാളധികം പാരില്‍ നമുക്കിനിയും
     വേല തികച്ചിടാം ലോകം ത്യജിച്ചിടാം
     വരവിന്നായെന്നും ഉത്സുകരായ് നാം ഒരുങ്ങിയുണര്‍ന്നിരിക്കാം-
 
2   മണ്ണില്‍ നിലനില്‍ക്കും ഒന്നും നമുക്കില്ല
     വിണ്ണിലൊരുക്കുന്ന വീടു നമുക്കുണ്ട്
     വീണ്ടെടുപ്പിന്‍ നാള്‍ വേഗം വരുന്നു വീട്ടില്‍ നാം ചേര്‍ന്നിടാറായ്-
 
3   ശാലേം നഗരമതിന്‍ തങ്കവീഥികളില്‍
     ചേലെഴും പ്രിയന്‍റെ സ്നേഹക്കൈകളില്‍ നാം
     ചേര്‍ന്നു വിശ്രാമം നേടിടുമന്നു തീര്‍ന്നിടുമാകുലങ്ങള്‍-

 Download pdf
33906944 Hits    |    Powered by Revival IQ