Search Athmeeya Geethangal

1032. വാനില്‍ വന്നു വേഗം ന 
Lyrics : C.J.
വാനില്‍ വന്നു വേഗം നമ്മെ ചേര്‍ത്തിടും പ്രിയന്‍
കാണും നമ്മള്‍ പ്രാണനാഥന്‍ പൊന്മുഖം നേരില്‍
 
1   മണ്ണിലുറങ്ങും വിശുദ്ധഗണങ്ങള്‍ വിണ്ണില്‍ ചേരും അക്ഷയരായ്
     കണ്ണിമെക്കും നൊടിയിടയില്‍ നാം പറന്നുയരും തന്‍ സന്നിധിയില്‍-
 
2   പാടു സഹിച്ചും നിന്ദ വഹിച്ചും പാരില്‍ പാര്‍ക്കുന്നന്യരായ് നാം
     കേഴും വിനകള്‍ തീരും വിരവില്‍ വാഴും നമ്മള്‍ വിണ്‍പുരിയില്‍-
 
3   കാന്താന്‍ കാണ്മാന്‍ കാലങ്ങളെണ്ണി കാത്തിരിക്കും പ്രിയജനമേ
     കാഹളത്തിന്‍ നാദം നമ്മള്‍ കാതില്‍ കേള്‍ക്കാന്‍ കാലമായി-
 
4   ഉണരാം നമ്മള്‍ ഉത്സുകരായി ഒരുങ്ങാം നാഥന്‍ വരവിന്നായ്
     ആര്‍ത്തിയോടെ കാത്തിരിക്കാം കര്‍ത്താവു വേഗം വന്നിടുമേ-   

 Download pdf
33907132 Hits    |    Powered by Revival IQ