Search Athmeeya Geethangal

316. വാനലോകത്തെഴുന്നള്ളിനാന്‍ ശ്രീ  
Lyrics : J.J.
വാനലോകത്തെഴുന്നള്ളിനാന്‍ ശ്രീയേശുനാഥന്‍
വാനലോകത്തെഴുന്നള്ളിനാന്‍
വാനലോകത്തെഴുന്നള്ളിനാ-
നൊലിവുമലയില്‍ നിന്നാനനമുയര്‍ത്തി
ശിഷ്യര്‍ വാനില്‍ നോക്കി നിന്നിടവേ
 
1   വിണ്ണുലകത്തില്‍ നിന്നിറങ്ങി മനുജാതനായി
     വന്നു മാ ഗുരുവായ് വിളങ്ങി
     ചൊന്നു ശിഷ്യരോടുപദേശം നന്മ ചെയ്തു
     നടന്നറിയിച്ചു സുവിശേഷം
     മന്നിടത്തുള്ളോര്‍ക്കു ചോര ചിന്തി
     മരിച്ചു മരണം വെന്നുയിര്‍ത്തു
     നാല്‍പ്പതാം നാളിന്നിലംവിട്ടു ജയമായ്-
 
2   മല്‍ക്കിസദേക്കിന്‍റെ ക്രമത്തില്‍ പുരോഹിത വേലയ്ക്കു
     തന്‍റെ സ്വന്തരക്തത്തെ തൃക്കരത്തങ്കത്തളികയിലേന്തിയതിങ്കല്‍
     മുക്കിയവിരലുള്ളവനായിക്കുല പാപമൊക്കെയ്ക്കും
     തക്ക പരിഹാരം ചെയ്വാന്‍ സ്വര്‍ഗ്ഗമാം വിശുദ്ധസ്ഥലം
     നോക്കി മഹാ പുരോഹിതന്‍-
 
3   തന്നില്‍ വിശ്വസിക്കുന്നോര്‍ക്കായിട്ടഴി
     വില്ലാത്ത മന്ദിരമൊരുക്കുവാനായി
     എന്നുമവരോടിരിപ്പാനായ് സത്യാത്മാവേ
     പകര്‍ന്നവര്‍ക്കു കൊടുപ്പാനായി
     ഉന്നതന്‍ വലഭാഗത്തിരുന്നു പക്ഷവാദം
     ചെയ്തു തന്നുടയോര്‍ക്കു മോചനം തന്നു രക്ഷിപ്പാനായി-
 
4   സേനയില്‍ കര്‍ത്തന്‍ പരിശുദ്ധന്‍ എന്നു
     സ്വര്‍ഗ്ഗീയ സേനകള്‍ സ്തുതിച്ചു പാടവേ
     വാനമാര്‍ന്ന ശിഷ്യര്‍ മുഖത്തില്‍ തിരു-
     ക്കടാക്ഷം വീണുവിടര്‍ന്നു വിളങ്ങവേ
     വാനവര്‍ സാക്ഷിനില്‍ക്കവേ മാനവര്‍ പാപം നീങ്ങവേ
     കാണികള്‍ കാഴ്ചയില്‍നിന്നും വാനമേഘത്തില്‍ മറഞ്ഞു-
 
5   ഉന്നതദേവ മഹിമയും വിലയേറിയ രത്നകാന്തിക്കൊത്ത കതിരും
     മിന്നിയ കണ്ണാടിപോലുള്ള തങ്ക വീഥിയും
     എന്നുമഴിയാത്ത പണിയും എന്നുമാനന്ദവുമുള്ള
     പൊന്നെരുശലേമും കൊണ്ടുവന്നു മോദത്തോടു സീയോന്‍
     നന്ദിനിയെ ചേര്‍ത്തുകൊള്‍വാന്‍-

 Download pdf
33907021 Hits    |    Powered by Revival IQ