Search Athmeeya Geethangal

438. വാനവും ഭൂമിയുമാകവേ നീങ്ങിടും 
Lyrics : E.I.J
1   വാനവും ഭൂമിയുമാകവേ നീങ്ങിടും
    വാനവന്‍ തന്‍റെ വാക്കുകളോ
    ന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടും
    നൂനമതൊന്നു താന്‍ നിത്യധനം-
 
2   സുസ്ഥിരമായൊരു വസ്തുവുമില്ലയീ
    പൃത്ഥ്വിയിലെങ്ങും മര്‍ത്യനഹോ
    ക്രിസ്തുവിലുണ്ടു സമസ്തസൗഭാഗ്യവും
    അസ്ഥിരമല്ലിതു നിശ്ചയമേ-
 
3   വെള്ളിയും പൊന്നുമമൂല്യനിക്ഷേപവും
    ഉള്ളില്‍ വിശ്രാന്തി നല്‍കിടുമോ?
    ഭള്ളിവയില്‍ വളര്‍ത്തുന്നതു മൗഢ്യമാം
    തെല്ലിടയ്ക്കുള്ളിവ സ്വപ്നസമം-
 
4   ജീവനും ഭാഗ്യവുമക്ഷയ തേജസ്സും
    ഏവനും ദാനമായ് ലഭിക്കും
    കാല്‍വറി ക്രൂശില്‍ മരിച്ച ക്രിസ്തേശുവിന്‍
    പാവന നാമത്തില്‍ വിശ്വസിക്കില്‍-       

 Download pdf
33907262 Hits    |    Powered by Revival IQ