Search Athmeeya Geethangal

1064. വാനമേഘത്തില്‍ വേഗം വന്നിടും 
Lyrics : V.K.K.
വാനമേഘത്തില്‍ വേഗം വന്നിടും പ്രാണനാഥനെ കാണുവാന്‍
ഉള്ളം വെമ്പുന്നേ ആശയേറുന്നേ കാന്താ വേഗം വന്നിടണേ
 
1   യുദ്ധഭീതികള്‍ എങ്ങും കേള്‍ക്കുന്നേ ക്ഷാമം വ്യാധി പടര്‍ന്നിടുന്നേ
     ആശയില്ലാതെ പരിഭ്രാന്തരായ് ലോക ജാതികള്‍ കേഴുന്നേ-
 
2   അത്തിപോലുള്ള വൃക്ഷങ്ങള്‍ പൂത്തു അന്ത്യനാളുകള്‍ അടുത്തു
     ആത്മനാഥനെ എതിരേല്‍ക്കുവാന്‍ ആശയോടെ ഒരുങ്ങിടാം നാം-
 
3   കര്‍ത്തൃകാഹളം കാതില്‍ കേള്‍ക്കാറായ് കര്‍ത്തനേശു വരാന്‍ കാലമായി
     കാലാകാലമായ് മരിച്ചോരെല്ലാം ക്രിസ്തുവില്‍ ഉയര്‍ത്തിടാറായി-       
 
4   സത്യസഭയെ ഉണര്‍ന്നിടുക വാനമേഘേ പറന്നീടുവാന്‍
     ആണിപ്പാടേറ്റ നാഥന്‍റെ കരം കണ്ണുനീരെല്ലാം തുടയ്ക്കും

 Download pdf
33906830 Hits    |    Powered by Revival IQ