Search Athmeeya Geethangal

1174. വാതില്‍ നിന്നവന്‍ മുട്ടുന്നിതാ  
Lyrics : H.B
വാതില്‍ നിന്നവന്‍ മുട്ടുന്നിതാ സ്വര്‍ഗ്ഗീയ വിളി കേള്‍ക്കൂ
നിന്നോടു സ്നേഹത്തിന്‍ ബന്ധം പുലര്‍ത്താന്‍
ഹൃത്തിടെ വാതില്‍ തുറക്കൂ
 
1   മരിച്ചവര്‍ തന്നെ അറിയുന്നില്ല അറിഞ്ഞവര്‍ തന്നെ മറക്കുകില്ല
     മരണവും ജീവനും അവന്‍ കൈയിലെ
     തിരഞ്ഞെടുക്കൂ അവന്‍ ജീവനെയും-
 
2   കാണാതെ പോയോരാടിനെപ്പോല്‍ പാപത്തിന്നാഴത്തില്‍ വീണ നിന്നെ
     ബലമുള്ള കരംകൊണ്ടു വീണ്ടെടുപ്പാന്‍
     കാന്തനാം യേശുവിന്‍ വിളി കേള്‍ക്കൂ-
 
3   കണ്ണുനീര്‍ താഴ്വരയല്ലോ ഇത് കാണുന്നതൊക്കെയും മായയല്ലോ
     മാഞ്ഞിടാരാജ്യം നിനക്കായവന്‍ മാറിടാതേശു ഒരുക്കിടുന്നു-   ഒ.ആ.

 Download pdf
33907286 Hits    |    Powered by Revival IQ