Lyrics : M.E.C.വാഗ്ദത്ത നാട്ടിലെന്‍ വിശ്രമമാം
വാഗ്ദത്തം ചെയ്തവന് വിശ്വസ്തനാം
1 എങ്ങു ഞാന്‍ പോകുന്നെന്നറിയാതെ തന്വിളി കേട്ടു പോകുന്നു ഞാന്‍
ഇങ്ങിനിയേതു ഖേദം വന്നാലും പിന്തിരികില്ല പോകുന്നു ഞാന്‍-
2 വിട്ടു ഞാന്‍ പോന്നതൊന്നുമേയോര്ത്തിന്നൊട്ടും മടങ്ങിപ്പോകയില്ല
ഉത്തമമായ നിത്യനിക്ഷേപമുന്നത നാട്ടിലുണ്ടെനിക്കായ്-
3 പാപത്തിന്നിമ്പഭോഗം വേണ്ടാ ഞാന്‍ പാടുപെടാമെന്നേശുവിന്നായ്
മിസ്രയിം സമ്പത്തേതിലുമെന്റെ ക്രിസ്തുവിന് നിന്ദയെത്ര നന്നാം!
4 ഒന്നിലുമേ മനം തളരാതീ മന്നില്‍ ഞാന്‍ യാത്ര ചെയ്തിടുന്നു
അന്നന്നു വേണ്ടും മന്നയുണ്ടെന്നും അന്തികത്തില് എന്നാഥനുണ്ട്-
5 ചെങ്കടല്‍ യോര്ദ്ദാന് വറ്റിപ്പോമെല്ലാം വന്യെരിഹോ മതില് തകരും
വിശ്വാസയാത്രയെ വിലക്കാന്‍ ഈ വിശ്വത്തിലൊന്നും ശക്തമല്ല-
6 കണ്ണുനീര് തോരും നിന്ദകള്‍ തീരും വിണ്ണിലെന്‍ വീട്ടില്‍ ചെന്നുചേരും
എണ്ണിക്കൂടാത്ത ശുദ്ധരൊത്തു സന്നിധിയില്‍ ഞാന്‍ വാഴമെന്നും-
![](images/PDF.gif)
Download pdf