Lyrics : K.V.H.1 വല്ലഭനാം മശിഹാ വരുമല്ലോ അല്ലലെല്ലാം അശേഷം തീരുമല്ലോ
ഹല്ലേലുയ്യാ വാഴ്ത്തിപ്പാടാം തുല്യമില്ലാ നാമം വാഴ്ത്താം
ആമോദമായി ആമോദമായി-
2 രോഗം ശോകം ദുഃഖം ഭാരം എല്ലാം മാറുന്ന
നല്ല ദിനം നോക്കി നോക്കി വസിച്ചിടുന്നേ
ആശയാല്‍ വസിച്ചിടുന്നേ-
3 ഓരോ ഓരോ ദിനങ്ങളും കഴിഞ്ഞിടുമ്പോള്‍
കര്ത്തന് വരുന്ന നാളതും അടുത്തിടുന്നേ-
4 മഹാരാജന് വാണിടുന്ന ദിനങ്ങളോര്ത്താല്
മരുഭൂവിന് വാസമേതും നിസ്സാരമെന്ന് എണ്ണുന്നേ നിസ്സാരമെന്ന്-
5 ഈ ലോകത്തിന് ചിന്താകുലം ലേശമില്ലാതെ
പ്രത്യാശയാല്‍ ആനന്ദത്താല്‍ നിറഞ്ഞിടുന്നേ-
6 വേഗം വരാമെന്നുരച്ച അരുമനാഥന്‍ മേഘത്തേരില്‍ മാലാഖ-
മാരകമ്പടിയായ് വരുമേ അരുമനാഥന്‍
7 ഗംഭീരനാദം കാഹളം ദൂതശബ്ദവും
കേട്ടിടുമ്പോള്‍ നൊടിയിടെ ഞാനും പറക്കും-
![](images/PDF.gif)
Download pdf