1103. വല്ലഭനാം യേശുപരന് നല്ല
Lyrics : G.P.വല്ലഭനാം യേശുപരന് നല്ല സഹായകനാം
സുഖം ബലവും സമാധാനവും സകലവും നമുക്കവനാം
1 ആധിയാലുള്ളം കലങ്ങിടിലും വ്യാധിയാലേറ്റം നാം തളര്ന്നിടിലും
ഉറ്റവരെല്ലാരും കൈവിടിലും മുറ്റിലും കാത്തവന് നടത്തിടുമേ-
2 ലോകത്തിന്നിമ്പം ത്യജിച്ചിടാം നാം ക്രൂശിന്റെ നിന്ദകള്‍ വഹിച്ചിടാം നാം
യേശുവിന്റെ സാക്ഷിയായ് പോയിടാം നാം
ക്ലേശങ്ങള്‍ സഹിച്ചു പൊരുതിടാം നാം-
3 സ്നേഹത്തിന് ദീപം കൊളുത്തിടാം നാം
ജീവന്റെ സന്ദേശം ഉരച്ചിടാം നാം
പാപികളിന്മനം തിരിഞ്ഞിടുവാന് പ്രാര്‍ത്ഥനയില്‍ സദാ ഉണര്ന്നിടാം
Download pdf