Search Athmeeya Geethangal

689. വല്ലഭനേശു എന്‍ കൂടെയുണ്ടല്ലോ 
1   വല്ലഭനേശു എന്‍ കൂടെയുണ്ടല്ലോ നല്ലവനായെന്നും അരികിലുണ്ട്
     ഉന്നതങ്ങളില്‍ അധിവസിക്കും താതന്‍ എന്നും എന്‍റെ അരികിലുണ്ട് (2)
 
2   ലോകാന്ത്യം വരെയും കൈവിടാത്തവന്‍
     സകലവും നന്മയ്ക്കായ് ചെയ്തിടുന്നോന്‍
     ഉന്നതങ്ങളില്‍ അധിവസിക്കും താതന്‍ എന്നും എന്‍റെ അരികിലുണ്ട് (2)
 
3   തന്‍ മക്കള്‍ക്കായ് വീടൊരുക്കുന്നോന്‍
     വീണ്ടും വരുമെന്ന് അരുളിച്ചെയ്തോന്‍
     ഉന്നതങ്ങളില്‍ അധിവസിക്കും താതന്‍ എന്നും എന്‍റെ അരികിലുണ്ട് (2)
 
4   മരണത്തിന്‍നിഴല്‍ താഴ്വരയതിലും എന്‍കൂടെയുണ്ടെന്നുര ചെയ്തവന്‍
     ഉന്നതങ്ങളില്‍ അധിവസിക്കും താതന്‍ എന്നും എന്‍റെ അരികിലുണ്ട് (2)
)

 Download pdf
33906831 Hits    |    Powered by Revival IQ