Search Athmeeya Geethangal

1028. വരും പ്രാണപ്രിയന്‍ വിരവില്‍ തന്‍റെ 
Lyrics : M.E.C.
വരും പ്രാണപ്രിയന്‍ വിരവില്‍ തന്‍റെ കാന്തയെ ചേര്‍ത്തിടുവാന്‍
തന്‍റെ രക്തത്താല്‍ വീണ്ടെടുത്ത പ്രിയയെ
തന്‍കൂടെന്നെന്നും വാണിടുവാന്‍
 
1   ലോകരാഷ്ട്രങ്ങളാകവേയിളകും അതിന്‍ശക്തിയോ ബലഹീനമാകും
     കര്‍ത്തന്‍ വരവിനെ കാത്തിടും ശുദ്ധരോ
     അവര്‍ പുതുക്കിടും ശക്തിയെ ദിനവും-
 
2   കഷ്ടം നിന്ദകളേറി വരികിലും കഷ്ടം സഹിച്ചവന്‍ കൂടെയുണ്ടെന്നും
     തിരുസാന്നിദ്ധ്യം ആനന്ദം നല്‍കും തിരുക്കരങ്ങളാല്‍ താങ്ങി നടത്തും-
 
3   മണവാളന്‍ തന്‍വരവു സമീപം ഉണര്‍ന്നിടുക നാം അതിവേഗം
     തെളിയിച്ചിടുക നമ്മള്‍ ദീപം അന്നു ചേര്‍ന്നിടും നാം തന്‍സമീപം-
 
4   വാട്ടം മാലിന്യം ലേശമില്ലാത്ത സ്വര്‍ഗ്ഗനാടതില്‍ വാണിടും മോദാല്‍
     തേജസ്സോടെ നാം യേശുവിന്‍കൂടെ വാഴും ശോഭാപരിപൂര്‍ണ്ണരായി-

 Download pdf
33906906 Hits    |    Powered by Revival IQ