Search Athmeeya Geethangal

1163. വരുവിന്‍ യേശുവിന്‍ ചാരേ  
Lyrics : G.P.
വരുവിന്‍ യേശുവിന്‍ ചാരേ വരുവിന്‍ അനുതാപത്തോടേ
വരുവിന്‍ നിങ്ങള്‍ വരുവിന്‍ ദൈവം നല്‍കും
രക്ഷ കൃപയാല്‍ - വിശ്വാസത്താല്‍
 
1   ക്രിസ്തു നാഥന്‍ കാല്‍വറിയില്‍ ക്രൂശില്‍
     രക്തം ചിന്തി മരിച്ചുയിര്‍പൂണ്ടു ശിക്ഷാവിധി നീങ്ങി
     നിത്യ രക്ഷാമാര്‍ഗ്ഗം വിളംബരം ചെയ്തു ഭൂവില്‍-
 
2   പാപഭാരത്താലുലകില്‍ വാഴും മാനവരേ നിങ്ങള്‍ വന്നിടുവിന്‍
     പാപഭാരം നീക്കും ശാപമെല്ലാം പോക്കും പരമസൗഭാഗ്യമേകും
 
3   ലോകസുഖം നൊടിനേരം മാത്രം ശോകമല്ലാതെന്താണതിന്‍ നേട്ടം
     നിത്യസമാധാനം ക്രിസ്തുവിന്‍റെ ദാനം നിയതം സന്തോഷമല്ലോ- 

 Download pdf
33907288 Hits    |    Powered by Revival IQ