Search Athmeeya Geethangal

1175. വരുവിന്‍! യേശുവിന്നരികില്‍-എത്രന 
Lyrics : M.E.C.
വരുവിന്‍! യേശുവിന്നരികില്‍-എത്രനല്ലവന്‍ താന്‍ രുചിച്ചറികില്‍
വരുവിന്‍! കൃപകള്‍ പൊഴിയും കുരിശിന്നരികില്‍
 
1   കൃപമേല്‍ കൃപയാര്‍ന്നിടുവാന്‍ നിങ്ങള്‍ പരമപദം ചേര്‍ന്നിടുവിന്‍
     ധരയില്‍ നടന്ന തന്‍ചരണം നിങ്ങള്‍ക്കരുളും ശാശ്വതശരണം
     അല്ലും പകലും മുന്നില്‍ നില്‍പ്പവന്‍ തുണയായ്-
 
2   പരിശോധനകള്‍ വരികില്‍ മനം പതറാതാശ്രയിച്ചിടുവിന്‍
     ബലഹീനതയില്‍ കവിയും കൃപമതിയെന്നാശ്വസിച്ചിടുവിന്‍
     വിരവില്‍ വിനകള്‍ തീരും സകലവും ശുഭമാം
 
3   സ്നേഹിതരേവരും വെടിഞ്ഞാല്‍ അതു യേശുവിനോടു നീ പറഞ്ഞാല്‍
     സ്നേഹിതരില്ലാക്കുരിശില്‍ പെട്ടപാടുകളെഴും തന്‍കരത്താല്‍
     നന്നായ് നടത്തും വീട്ടില്‍ ചേരും വരെയും-
 
4   ഒരുനാള്‍ നശ്വരലോകം വിട്ടുപിരിയും നാമതിവേഗം
     അങ്ങേക്കരയില്‍ നിന്ന് നമ്മള്‍ നേടിയതെന്തെന്നെണ്ണും
     ലോകം വെറുത്തോര്‍ വില നാമന്നാളറിയും-

 Download pdf
33906880 Hits    |    Powered by Revival IQ