Search Athmeeya Geethangal

1087. വരുവിന്‍ മുദാ സോദരരേ! നിങ്ങള്‍ 
Lyrics : M.E.C.
1   വരുവിന്‍ മുദാ സോദരരേ! നിങ്ങള്‍ വരുവിന്‍ ആയുധസംയുതരായ്
     യെരുശലേം മതില്‍ പണിതുയര്‍ത്തിടാം നാമിനി നിന്ദിതരാകാതെ
 
2   രാവും പകലുമെല്ലാം നമ്മള്‍ ആയുധപാണികളായിടണം
     അരികിലുണ്ടരിവരര്‍ പണിമുടക്കാനെന്നതറിഞ്ഞു നാം നില്‍ക്കേണം-
 
3   അന്യോന്യം ധൈര്യമേകി നമ്മള്‍ ഐക്യമായി നിന്നു വേലചെയ്താല്‍
     പരിഹാസ പ്രഭൃതികള്‍ പരിഭ്രമിച്ചോടിടും ജയം നമ്മള്‍ നേടിടും-
 
4   ശ്രേഷ്ഠജനങ്ങള്‍ ആരും കര്‍ത്തൃവേലക്കു ചുമല്‍ കൊടുത്തില്ലെങ്കിലും
     എളിയവര്‍ക്കാശ്രയമരുളിടും നായകന്‍ അരികിലുണ്ടനുഗ്രഹിപ്പാന്‍-
 
5   കണ്ണീരില്‍ നമ്മള്‍ വിതച്ചാല്‍ നല്ല കറ്റകള്‍ കൊയ്തിടുമാര്‍പ്പോടെ
     കരയുന്ന കണ്ണുകള്‍ തുവര്‍ന്നിടും നാളിനിയധികമകലമല്ല-                    

 Download pdf
33906813 Hits    |    Powered by Revival IQ